തൃശ്ശൂർ പട്ടിക്കാട്. ചുവന്നമണ്ണ് ദേശീയപാതയിൽ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. ചെമ്പൂത്ര സ്വദേശി ശ്രീകുമാർ, കല്ലിങ്കൽ പാടം സ്വദേശി ശിവദാസ് എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.
ഇന്നലെ രാത്രി എട്ടരയോടെ പാലക്കാട് ഭാഗത്തേക്കുള്ള പാതയിലാണ് അപകടം ഉണ്ടായത്. ചുവന്നമണ്ണിൽ ദേശീയപാത മുറിച്ചു കടക്കാൻ ശ്രമിക്കുകയായിരുന്ന കാറിൽ മറ്റൊരു കാർ വന്നിടിച്ചാണ് അപകടം. ഹൈവേ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.