ട്രെയിനിൽ നിന്നു വീണ സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കന്നതിനിടെ യുവാവിന് ദാരുണാന്ത്യം. മലേശമംഗംലം കോട്ടാട്ടുകുന്ന് നിധിൻനാണ് (കുട്ടു-26) മരിച്ചത്.ട്രെയിനിൽ നിന്നു വീണ സുഹൃത്ത് പാലക്കാട് ലക്കിടി മൺപറമ്പിൽ രഞ്ജിത്ത് (33) നെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ നിധിനെ മറ്റൊരു ട്രെയിൻ തട്ടുകയായിരുന്നു .
ബെംഗളൂരുവിൽ നിന്ന് വിഷു അവധിക്കു നാട്ടിലേക്കു വരികയായിരുന്നവരാണ് അപകടത്തിൽപ്പെട്ടത്. സേലത്തിനടുത്തു സോളാർപേട്ട സ്റ്റേഷനു സമീപത്താണു വെള്ളിയാഴ്ച രാത്രി എട്ടരയോടെ അപകടം നടന്നത്.നിഥിന്റെ സംസ്കാരം ഇന്നു പാമ്പാടി പൊതു ശ്മശാനത്തിൽ നടക്കും.അപകടത്തിൽ പരിക്കേറ്റ രഞ്ജിത്ത് സേലത്തെ ആശുപത്രിയിൽ ചികിത്സയിലാണ്