പാലക്കാട് ഒറ്റപ്പാലം : ചെർപ്പുളശ്ശേരി മാങ്ങോട് വീരമംഗലം ഭാഗത്തുനിന്നും മൊബൈൽ ടവറിൽ കുടുങ്ങിയ ജീവനക്കാരനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി 108 ആംബുലൻസിൽ ഒറ്റപ്പാലത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ വരോട് വെച്ച് ഒരു ഓട്ടോറിക്ഷയിൽ ഇടിക്കുകയും ഓട്ടോ ഡ്രൈവർ സന്തോഷ് കുണ്ടൻപറമ്പിൽ മരണപ്പെടുകയും ചെയ്തു.
മൊബൈൽ ടവറിൽ കയറിയ ജീവനക്കാരന് ക്ഷീണവും കുഴച്ചിലും അനുഭവപ്പെട്ടതിനെതുടർന്ന് ഫയർഫോഴ്‌സിനെ വിളിക്കുകയായിരുന്നു. ഏറെനേരത്തെ പരിശ്രമത്തിനുശേഷമാണ് ഫയർഫോഴ്‌സിന് ഇയാളെ ടവറിൽനിന്നും താഴെ ഇറക്കാൻ കഴിഞ്ഞത്.