പത്തനംതിട്ട: ഭർത്താവും ഭാര്യയും മദ്യലഹരിയിൽ വാക്കുതർക്കം നടത്തുന്നതിനിടയിൽ വിറകുകൊണ്ടുള്ള അടിയേറ്റ് ഭർത്താവ് മരിച്ചു. അട്ടത്തോട് സ്വദേശി 53 വയസുകാരന്‍ രത്‌നാകരനാണ് കൊല്ലപ്പെട്ടത്. ഭാര്യ ശാന്തമ്മ മദ്യലഹരിയില്‍ വിറക് കമ്പ് കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു എന്ന് പോലീസ് പറയുന്നു. രത്‌നാകരനെ നിലയ്ക്കല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.രത്‌നാകരനും ശാന്തമ്മയും മദ്യലഹരിയില്‍ വാക്ക് തര്‍ക്കം നടന്നുവെന്നും പ്രകോപനത്തില്‍ ശാന്തമ്മ വിറക് കമ്പ് കൊണ്ട് തലക്കടിച്ചിരിക്കാമെന്നുമാണ് പോലീസ് നിഗമനം. മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി