കൊല്ലത്ത് സ്വകാര്യ ബസ് ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം . കൊല്ലം മങ്ങാട് താന്നിക്കമുക്കില്‍ ഇന്ന് ഉച്ചയ്ക്കുശേഷമാണ് അപകടം നടന്നത് .താവണിമുക്ക് സ്വദേശി മോഹനനാണ് അപകടത്തിൽ മരിച്ചത്. ഇടുങ്ങിയ റോഡിലൂടെ ബസ് പോകുന്നതിനിടെ ബൈക്കിൽ ഇടിക്കുകയായിരുന്നു.തുടർന്ന് ബൈക്കിൽ നിന്നും തെറിച്ച് വീണ മോഹനന്റെ ശരീരത്തിലൂടെ ബസിന്‍റെ ടയര്‍ കയറിയിറങ്ങി.
ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ ബസ് ബൈക്കില്‍ ഇടിച്ചെന്നാണ് സംശയിക്കുന്നത്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. പിന്നില്‍ നിന്നും ബസ് വന്ന് മോഹനന്‍റെ ശരീരത്തിലൂടെ കയറിയിറങ്ങുന്നത് ദൃശ്യങ്ങളിലുണ്ട്.