പാലാ ഈരാറ്റുപേട്ട റൂട്ടിൽ അമ്പാറയിൽ തടിലോറിയിൽ ഇടിച്ച്ബുള്ളറ്റ് യാത്രക്കാരന് ദാരുണന്ത്യം



പാലാ ഈരാറ്റുപേട്ട റൂട്ടിൽ അമ്പാറയിൽ തടിലോറിയിൽ തട്ടി ബുള്ളറ്റ് ഓടിച്ചിരുന്ന പന്തത്തല സ്വദേശിയായ യുവാവിന് ദാരുണ അന്ത്യം . പാലാ മുത്തോലി പന്തത്തല വലിയപറമ്പിൽ ഷിജോ ജോസഫിന്റെ മകൻ വി.എസ്. ഇമ്മാനുവൽ (25) ആണ് മരിച്ചത്. പാലാ ഈരാറ്റുപേട്ട റോഡിൽ അമ്പാറ ദീപ്തി ജങ്ഷന് സമീപം വെള്ളിയാഴ്ച എട്ട് മണിയോടെയാണ് അപകടമുണ്ടായത്

ഇമ്മാനുവൽ സഞ്ചരിച്ച ബുള്ളറ്റ് തടിലോറിയെ മറികടക്കുന്നതിനിടെയാണ് അപകടം. യുവാവ് സംഭവം സ്ഥലത്തുതനെ മരിച്ചു. അമ്പാറ ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിലെ ജീവനക്കാരനാണ് മരിച്ച ഇമ്മാനുവൽ. ഈരാറ്റുപേട്ട പോലീസ് സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചു അപകടത്തെത്തുടർന്ന് ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.

Post a Comment

Previous Post Next Post