കോഴിക്കോട് താമരശേരി: ദേശീയ പാതയിൽ അമ്പായത്തോടിന് സമീപം പുല്ലാഞ്ഞിമേട്ടിൽ നിയന്ത്രണം വിട്ട വാൻ ഡിവൈഡറിൽ ഇടിച്ച് കോൺക്രീറ്റ് രക്ഷാ മതിൽ തകർന്ന് എതിരെ വന്ന കാറിനു മുകളിൽ പതിച്ചു.വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. ഇന്ന് വൈകുന്നേരം അഞ്ചോടെ. താമരശേരി ഭാഗത്ത് നിന്നും വയനാടു ഭാഗത്തേക്ക് പോകുകയായിരുന്ന വാനാണ് അപകടത്തിൽപ്പെട്ടത്. അടിവാരത്ത് നിന്നും താമരശേരിയിലേക്ക് വരികയായിരുന്ന വളളിയാട് സ്വദേശിയുടെ കാറിനു മീതെയാണ് കോൺക്രീറ്റ് സ്ലാബ് അടർന്നു തെറിച്ചു വീണത്