കാസർകോട് കാഞ്ഞങ്ങാട് : ദേശീയ പാതയിലൂടെമദ്യ ലഹരിയിൽ ഓടിച്ച് വന്ന കാർ പൊലീസ് വാഹനത്തിൽ ഇടിച്ചു ഡ്രൈവർക്ക് പരിക്കേറ്റു. പടന്നക്കാട് ഐ ങ്ങോത്ത് ഇന്ന് വൈകീട്ടാണ് അപകടം. ക്രൈംബ്രാഞ്ചിൻ്റെ ബൊലെ റോ വാഹനത്തിന് കാറിടിക്കുകയായിരുന്നു. പൊലീസ് വാഹനത്തിൻ്റെ ഡ്രൈവർ തൃക്കരിപ്പൂർ സ്വദേശി ടി പി . അബ്ദുൾ റഹൂഫി നാണ് 38 പരിക്കേറ്റത്. ചെറുവത്തൂർ ഭാഗത്തേക്ക് പോവുകയായിരുന്ന പൊലീസ് വാഹനത്തിൽ എതിരെ വന്ന കാർ ഇടിക്കുകയായിരുന്നു. കാർ ഡ്രൈവർമദ്യ ലഹരിയിലായിരുന്നു. കാർ ഓടിച്ചിരുന്ന കോഴിക്കോട് ചോ വായൂരിലെ ഇ. പ്രബിനെ 34 തിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു.
വൈദ്യ പരിശോധനക്ക് വിധേയനാക്കി.