കാസർകോട്: ആദൂരിൽ നാലുമാസം പ്രായമുള്ള മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മാതാവ് വീട്ടുമുറ്റത്തെ മരത്തിൽ തൂങ്ങിമരിച്ചു. ആദൂർ കോപ്പാളംകൊച്ചിയിലെ ബിന്ദു(28) ആണ് മരിച്ചത്. വെള്ളിയാഴ്‌ച ഉച്ചയ്ക്ക് രണ്ടേമുക്കാലോടെയാണ് സംഭവം. ബിന്ദുവും മക്കളും ഇടുക്കിയിലുള്ള ഭർത്താവ് ശരത്തിൻ്റെ വീട്ടിലായിരുന്നു. ഇടുക്കിയിൽ ബിന്ദുവിനും കുട്ടികൾക്കും ബുദ്ധിമുട്ടും പ്രശ്‌നങ്ങളുമുണ്ടെന്ന് ആദൂരിലുള്ള പിതാവ് രാമനെ അറിയിക്കുകയായിരുന്നുവത്രേ. മകളുടെ വേവലാതി കേട്ട് ഇടുക്കിയിലെത്തിയ രാമൻ മകളെയും മകളുടെ നാലുവയസുള്ള മകനെയും നാലുമാസം പ്രായമുള്ള കൊച്ചുമകളെയും കൂട്ടി ആദൂരിലെ വീട്ടിലെത്തുകയായിരുന്നു. ഇവർ ആദൂരിലെ പിതാവിൻ്റെ വീട്ടിലെത്തിയിട്ട് നാലുദിവസമേ ആയിട്ടുള്ളൂ. കൂടുതൽ വിവരങ്ങൾ ലഭിച്ചുവരുന്നതേയുള്ളൂ. നാലുവയസുകാരനായ മകൻ വീട്ടിൽ ഉറക്കത്തിലായിരുന്നു.