കൊച്ചിയിൽ ചെമ്മീൻ കറി കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥത ഉണ്ടായ യുവാവ് മരിച്ചു. നീറിക്കോട് കളത്തിപ്പറമ്പിൽ സിബിൻദാസാണ് (46) മരിച്ചത്. ഭക്ഷണത്തിനൊപ്പം ചെമ്മീന്‍ കറി കഴിച്ചതിന് പിന്നാലെ സിബിന് ശ്വാസം മുട്ടല്‍ അനുഭവപ്പെടുകയായിരുന്നു. ഉടന്‍ തന്നെ വരാപ്പുഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണം സംഭവിക്കുകയായിരുന്നു.
മരണകാരണം സ്ഥിരീകരിക്കാന്‍ ആന്തരികാവയവങ്ങളുടെ സാംപിള്‍ പരിശോധനയ്ക്ക് അയച്ചതായി പൊലീസ് പറഞ്ഞു. എന്‍ജിന്‍ ഓയിലിന്റെ വിതരണക്കാരനായിരുന്നു സിബിന്‍. സംസ്‌കാരം നാളെ രാവിലെ വീട്ടുവളപ്പില്‍ നടക്കും. കഴിഞ്ഞ ആഴ്ചയും ചെമ്മീന്‍ കറി കഴിച്ചതിനെ തുടര്‍ന്ന് പാലക്കാട് 20 വയസ്സുള്ള പെൺകുട്ടി മരിച്ചിരുന്നു .