ചങ്ങരംകുളം:ഒതളൂരിൽ സഹോദരൻമാർ തമ്മിൽ ഉണ്ടായ സംഘർഷം തടയാൻ ശ്രമിച്ച അയൽവാസിക്ക് വെട്ടേറ്റു.ഒതളൂർ തൈക്കൂട്ട് നവാസ് (49)നാണ് വെട്ടേറ്റത്.ബുധനാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം.ഒതളൂർ റേഷൻ കടക്ക് സമീപം താമസിക്കുന്ന സതീഷ്,സന്തോഷ് എന്നിവർ തമ്മിലുണ്ടായ വാക്കേറ്റം സംഘർഷത്തിലേക്ക് നീങ്ങുകയും തുടർന്ന് സതീഷ് വാക്കത്തി ഉപയോഗിച്ച് സന്തോഷിനെ വെട്ടാൻ ശ്രമിക്കുകയുമായിരുന്നു.സംഭവം അറിഞ്ഞ് എത്തിയ സമീപവാസിയായ നവാസ് അക്രമം തടയാൻ ശ്രമിച്ചതോടെ നവാസിന് വെട്ടേൽക്കുകയായിരുന്നു.ഇടത് കയ്യിലെ വിരലുകൾക്ക് സാരമായി പരിക്കേറ്റ നവാസിനെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സംഭവത്തിൽ പ്രതിയായ സതീഷിനെ ചങ്ങരംകുളം പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്