കൊച്ചി: പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായി റോഡില്‍ കെട്ടിയ വടം കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രികന്‍ മരിച്ചു. കൊച്ചി തേവര സ്വദേശിയും വടുതലയില്‍ താമസിക്കുന്ന മനോജ് ഉണ്ണി(28)യാണ് മരിച്ചത്. കൊച്ചി കോര്‍പ്പറേഷനിലെ താത്ക്കാലിക ജീവനക്കാരനാണ്. വടത്തില്‍ കുടുങ്ങി റോഡില്‍ തലയടിച്ചു വീണ മനോജിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അപകടം. എസ്എ റോഡില്‍ നിന്ന് വന്ന് എംജി റോഡിലേക്ക് കയറുന്ന വളഞ്ഞമ്പലം ബസ്‌റ്റോപ്പിന് സമീപമായിരുന്നു റോഡില്‍ പൊലീസ് വടം കെട്ടി ഗതാഗതം നിയന്ത്രിച്ചത്. അപകടം നടന്ന സമയത്ത് വടത്തിന് കുറുകെ പൊലീസ് നില്‍ക്കുന്നുണ്ടായിരുന്നില്ല.
എന്നാല്‍ തങ്ങള്‍ കൈ കാണിച്ചിട്ടും നിര്‍ത്താതെ മുന്നോട്ട് പോയപ്പോഴാണ് മനോജ് ഉണ്ണി അപകടത്തില്‍ പെട്ടതെന്നാണ് പൊലീസ് പറയുന്നത്. പൊലീസുകാര്‍ മനോജ് ഉണ്ണിയെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ രാത്രി ഒന്നരയോടെയാണ് മരിച്ചത്