പേരാമ്ബ്ര ബൈപാസില്‍ വാൻ കാറിലിടിച്ച്‌ രണ്ടുപേര്‍ക്ക് പരിക്ക്



കോഴിക്കോട്  പേരാമ്ബ്ര: പേരാമ്ബ്ര ബൈപാസില്‍ വീണ്ടും വാഹനാപകടം. വാൻ കാറിലിടിച്ച്‌ രണ്ടുപേർക്കു പരിക്കേറ്റു. ഇടിയുടെ ആഘാതത്തില്‍ കാർ വട്ടം കറങ്ങി

റോഡിലെ കൈവരിയില്‍ തട്ടി നിന്നതിനാല്‍ വാൻ താഴ്ചയിലേക്ക് മറിയാതെ രക്ഷപ്പെട്ടു. ഇന്നലെ വൈകുന്നേരം ആറോടെയായിരുന്നു സംഭവം. 


ഉള്ളിയേരി ഭാഗത്തുനിന്നും കുറ്റ്യാടിയിലേക്ക് പോവുകയായിരുന്ന കാറില്‍ കുറ്റ്യാടിയില്‍ നിന്നും ഉള്ളിയേരി ഭാഗത്തേക്ക് വന്ന ബൊലേറോ വാൻ ഇടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന കുറ്റ്യാടി പീടികയുള്ള പറമ്ബത്ത് രാജൻ, ഭാര്യ വനജ എന്നിവരെ പരിക്കുകളോടെ പേരാമ്ബ്ര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 


കാറിന്‍റെ വശം പൂർണമായി തകർന്നിട്ടുണ്ട്. കല്ലോട് ഭാഗത്ത് ബൈപാസ് തുടങ്ങുന്ന മേഖലയ്ക്ക് സമീപമാണ് അപകടം. വാൻ ഡ്രൈവർ ഉറങ്ങിയതാവാം അപകടത്തിന് കാരണമെന്ന് സംശയിക്കുന്നു.

Post a Comment

Previous Post Next Post