മലപ്പുറം ചങ്ങരംകുളം:തൃശ്ശൂര്‍ കുറ്റിപ്പുറം സംസ്ഥാന പാതയില്‍ എടപ്പാള്‍ കാളാച്ചാലില്‍ ചരക്ക് ലോറിയും ആള്‍ട്ടോ കാറും കൂട്ടിയിടിച്ച് കാര്‍ ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.തിരൂര്‍ കൊടക്കല്‍ സ്വദേശി തൊട്ടിയാട്ടില്‍ ഇബ്രാഹിം(38)നാണ് ഗുരുതരമായി പരിക്കേറ്റത്.ബുധനാഴ്ച കാലത്ത് 7 മണിയോടെയാണ് അപകടം.കോഴിക്കോട് ഭാഗത്ത് നിന്ന് തൃശ്ശൂര്‍ ഭാഗത്തേക്ക് പോയിരുന്ന ചരക്ക് ലോറിയും തൃശ്ശൂര്‍ ഭാഗത്ത് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് വന്നിരുന്ന ആള്‍ട്ടോ കാറും നേര്‍ക്ക് നേര്‍ കൂട്ടിയിടിക്കുകയായിരുന്നു.അപകടത്തില്‍ കാറിനുള്ളില്‍ കുടുങ്ങിയ ഡ്രൈവറെ ഒന്നര മണിക്കൂറിന് ശേഷമാണ് പുറത്തെടുക്കാനായത്
ചങ്ങരംകുളം പോലീസും പൊന്നാനിയില്‍ നിന്ന് എത്തിയ ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് ക്രെയിന്‍ ഉപയോഗിച്ചാണ് വാഹനം നീക്കം ചെയ്തത് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇബ്രാഹിമിനെ എട്ടെമുക്കാലോടെയാണ് പുറത്തെടുത്തത്.ഗുരുതരമായി പരിക്കേറ്റ ഇബ്രാഹിമിനെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അപകടത്തെ തുടര്‍ന്ന് സംസ്ഥാന പാതയില്‍ രണ്ട് മണിക്കൂറോളം ഗതാഗതം മുടങ്ങി