വയനാട് കരിയോട് ചെന്നലോട് കാർ മരത്തിലിടിച്ച് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം ഒരാൾ മരണപ്പെട്ടു . 7ഓളം യാത്രക്കാർ കാറിൽ ഉള്ളതായി അറിയുന്നു. പരിക്കേറ്റവരെ തൊട്ടടുത്ത ഹോസ്പിറ്റലുകളിൽ പ്രവേശിപ്പിച്ചു. തിരൂരങ്ങാടി സ്വദേശിയും കൊളപ്പുറം അധ്യാപകനുമായ ഗുൽസാർ 44 വയസ്സ്എന്ന ആളാണ് മരണപെട്ടത്. പരിക്കേറ്റ 6പേരെ
കല്പറ്റ ഫാത്തിമ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും. ഗുരുതര പരിക്കേറ്റ രണ്ടു കുട്ടികളെ മേപ്പാടി വിംസ് ഹോസ്പിറ്റലിലേക്ക് മാറ്റുന്നു
അപകടത്തിൽ പരിക്കേറ്റവരുടെ പേര് വിവരങ്ങൾ. മരണപെട്ട തിരൂരങ്ങാടി സ്വദേശി ഗുൽസാറിന്റെ ഭാര്യ ജസീല മക്കൾ നസിൽ മുഹമ്മദ് (17) ലഹീൻ (3) ലൈഫ (7) സഹോദരിയുടെ മക്കളായാ സിൽജ (12) സിൽത്ത (11) വയസ്സ് എന്നിവർക്കാണ് പരിക്ക്. രണ്ട് പേരുടെ നില ഗുരുതരം