ചങ്ങരംകുളം : മൂന്നാറില്‍ വിനോദയാത്ര കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് പേര്‍ക്ക് പരിക്കേറ്റു.മുജാഫർ(35)മുഫീദ(27) എന്നിവർക്കാണ് പരിക്കേറ്റത്.ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപകടം.സംസ്ഥാന പാതയില്‍ വളയംകുളം മാങ്കുളത്താണ് കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞത്.മൂന്നാറില്‍ വിനോദയാത്ര കഴിഞ്ഞ് മടങ്ങിയ കോട്ടക്കല്‍ സ്വദേശികളായ അഞ്ച് പേര്‍ അടങ്ങുന്ന കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തില്‍ പെട്ടത്.നിസാര പരിക്കേറ്റ കാര്‍ യാത്രികരെ നാട്ടുകാര്‍ ചേര്‍ന്ന് ചങ്ങരംകുളത്ത് സണ്‍റൈസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അപകടത്തില്‍ കാര്‍ പൂര്‍ണ്ണമായി തകര്‍ന്നു.