തിരുനെല്ലിയിൽ സ്കൂട്ടർ മതിലിലിടിച്ചുണ്ടായ അപകടത്തി ൽ ബത്തേരി കരിവള്ളിക്കുന്ന് ശങ്കരമംഗലത്ത് സജി യുടെ മകൻ വിഷ്ണു സജി (24) മന്തണ്ടിക്കുന്ന് കാഞ്ഞി രത്തിങ്കൽ വാസെന്റ മകൻ അമൽ വിഷ്ണു (23) എന്നി വരാണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെയായി രുന്നു അപകടം. മൂലങ്കാവ് ഭാഗത്തു നിന്നും ബത്തേരി ടൗണിലേക്ക് വരുന്നതിനിടെ ഇവർ സഞ്ചരിച്ച സ്കൂട്ടർ പാതയോരത്തെ മതിലിലിടിച്ചാണ് അപകടം. ഇരുവരും സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു. മൃതദേഹം ബ ത്തേരി താലൂക്കാശുപത്രിയിൽ.