നീണ്ട 20 മണിക്കൂറുകൾക്ക് ശേഷം കുഴൽക്കിണറിൽ വീണ രണ്ടുവയസുകാരനെ പുറത്തെടുത്തു . 15-20 അടി താഴ്ചയില്‍ കുടുങ്ങിക്കിടന്നിരുന്ന കുട്ടിയെയാണ് രക്ഷാപ്രവര്‍ത്തനത്തിലൂടെ തിരികെ ജീവിതത്തിലെത്തി.. വീടിന് സമീപം കളിച്ചു കൊണ്ടിരിക്കെയാണ് കുട്ടി മൂടാത്ത കുഴല്‍ക്കിണറില്‍ വീണത് .കർണാടകയിലായിരുന്നു സംഭവം .
സതീഷ് ,പൂജ ദമ്പതികളുടെ മകനായ സാത്വിക് എന്നരണ്ടുവയസുകാരനായിരുന്നു കിൻറ്റിൽ വീണത് . കുട്ടിയെ കുഴല്‍ക്കിണറില്‍ നിന്ന് പുറത്തെടുക്കാന്‍ പൊലീസും അഗ്‌നിശമന സേനയും നാട്ടുകാരുമുണ്ടായിരുന്നു. രക്ഷാസംഘം കുറച്ചുദൂരം വരെ കുഴിച്ചിട്ടായിരുന്നു കുട്ടിയുടെ അടുത്തേക്ക് തുരങ്കം സ്ഥാപിച്ചത്.