കുന്നംകുളം പാറേമ്പാടത്ത് ബുള്ളറ്റും ബൈക്കും കൂട്ടിയിടിച്ച് അപകടം.അപകടത്തിൽ 2 പേർക്ക് പരിക്ക്


തൃശ്ശൂർ കുന്നംകുളം:പാറേമ്പാടത്ത് ബുള്ളറ്റും ബൈക്കും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. ഇയാൽ സ്വദേശി കണ്ടമ്പുള്ളി വീട്ടിൽ 31 വയസ്സുള്ള വിഷ്ണു, പൊന്നാനി സ്വദേശി നാലകത്ത് വീട്ടിൽ 37 വയസ്സുള്ള മുഹമ്മദ് അമീൻ എന്നിവർക്കാണ് പരിക്കേറ്റത്. രാത്രി 9 മണിയോടെയാണ് അപകടമുണ്ടായത്. അക്കിക്കാവ് ഭാഗത്തുനിന്നും കുന്നംകുളം ഭാഗത്തേക്ക് വരികയായിരുന്ന ബുള്ളറ്റ് നിയന്ത്രണം വിട്ട് എതിർ ദിശയിൽ വരികയായിരുന്ന ബൈക്കിൽ ഇരിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. അപകടത്തിൽ പരിക്കേറ്റ ഇരുവരെയും കുന്നംകുളം നന്മ ആംബുലൻസ്, ചങ്ങരംകുളം സൺറൈസ് ആംബുലൻസ് പ്രവർത്തകർ ചേർന്ന് കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ ഇരു വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. കുന്നംകുളം പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.


മുഹമ്മദലി ഗോഖലെ

Post a Comment

Previous Post Next Post