ആലുവയിൽ ട്രെയിനിൽ നിന്നും വീണ് പരിക്കേറ്റ യുവാവ് മരിച്ചു. പത്തനംതിട്ട പടിഞ്ഞാറേക്കാട്ട് വീട്ടിൽ സണ്ണിയുടെ മകൻ റോജി (18) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് ചെന്നൈ സെൻട്രൽ ട്രെയിൻ നിർത്താറായപ്പോഴാണ് ട്രെയിനിൽ നിന്നും വീണത്. റോജിയെ ഉടൻ ആലുവ ജില്ലാ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജാശുപത്രിയിലും എത്തിച്ചിരുന്നു. എന്നാൽ ഇന്ന് പുലർച്ചെയോടെ മരിക്കുകയായിരുന്നു