പെരുമ്പിലാവിൽ നിയന്ത്രണം വിട്ട സ്കൂട്ടർ ലോറിക്കടിയിലേക്ക് ഇടിച്ചു കയറി അപകടം; 18 കാരന് പരിക്ക്




തൃശ്ശൂർ  പെരുമ്പിലാവിൽ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ സ്കൂട്ടർ യാത്രക്കിന് പരിക്കേറ്റു. പെരുമ്പിലാവ് സ്വദേശി അച്ചേരത്ത് വീട്ടിൽ 18 വയസ്സുള്ള ആദിലിനാണ് പരിക്കേറ്റത്.  രാത്രി ഒമ്പതരയോടെയാണ് അപകടമുണ്ടായത്.

ചൂണ്ടൽ കുറ്റിപ്പുറം സംസ്ഥാനപാതയിലെ പെരുമ്പിലാവ് പ്രിയദർശിനി സ്റ്റോപ്പിന് സമീപത്താണ് അപകടമുണ്ടായത്. അപകടത്തെ തുടർന്ന് കാലിന് ഗുരുതരമായി പരിക്കേറ്റ ആദിലിനെ ആദ്യം പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കുന്നംകുളം ഭാഗത്തുനിന്ന് എടപ്പാൾ ഭാഗത്തേക്ക് പോയിരുന്ന ലോറിയിൽ എതിർ ദിശയിൽ മറ്റൊരു വാഹനത്തെ മറികടന്നു വരികയായിരുന്ന സ്കൂട്ടർ ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ ലോറിക്കടിയിലേക്ക് ഇടിച്ചു കയറി. അപകടത്തിൽ സ്കൂട്ടറിനും കേടുപാടുകൾ സംഭവിച്ചു. ശക്തമായ മഴയിൽ രക്ഷാപ്രവർത്തനം ദുഷ്കരമായി.കുന്നംകുളം പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.

Post a Comment

Previous Post Next Post