തൃശ്ശൂർ കുന്നംകുളം ചൊവ്വന്നൂരിൽ നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ച് ചിറമനേങ്ങാട് സ്വദേശിയായ 18 കാരന് ദാരുണാന്ത്യം

 


 തൃശ്ശൂർ  കുന്നംകുളം: ചൊവ്വന്നൂരിൽ നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ച് ചിറമനേങ്ങാട് സ്വദേശിയായ 18 വയസ്സുകാരന് ദാരുണാന്ത്യം. ചിറമനേങ്ങാട് ഇളയമാട്ടിൽ വീട്ടിൽ ഖലീലിന്റെ മകൻ 18 വയസ്സുള്ള മുഹമ്മദ് അൻസിലാണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ 12 മണിയോടെയാണ് അപകടമുണ്ടായത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അൺസിലിനെ കുന്നംകുളം നന്മ ആംബുലൻസ് പ്രവർത്തകർ ആദ്യം കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിച്ചു.


Post a Comment

Previous Post Next Post