പള്ളിപ്പെരുന്നാളിനു ശേഷം മടങ്ങിയ അഞ്ചംഗ സംഘം സഞ്ചരിച്ച ജീപ്പ് നിയന്ത്രണം വിട്ടു മറിഞ്ഞു; 17കാരൻ മരിച്ചു



ചെമ്പേരി (കണ്ണൂർ)∙ ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് പ്ലസ് വൺ വിദ്യാർഥി മരിച്ചു. ചെമ്പേരി നിർമല ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി ജൂഡ്‌വിൻ ഷൈജു (17) ആണ് മരിച്ചത്. തളിപ്പറമ്പ് കുടിയാൻമല റൂട്ടിൽ പുലിക്കുരുമ്പയ്ക്ക് സമീപത്തു വച്ചാണ് അപകടം സംഭവിച്ചത്. പിതാവ്: ഷൈജു. മാതാവ്: ശോഭ. സഹോദരങ്ങൾ: ജൂഡിറ്റ്, ജുവാന.

പള്ളിപ്പെരുന്നാളിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന അഞ്ചംഗ സംഘമാണ് ജീപ്പിൽ ഉണ്ടായിരുന്നത് മറ്റുള്ളവരുടെ പരുക്ക് ഗുരുതരമല്ല. ഇന്ന് പുലർച്ചെയാണ് അപകടം. ജൂഡ്‌വിന്റെ സംസ്കാരം ഇന്നു വൈകിട്ട് 5ന് ചെമ്പേരി ലൂർദ് മാതാ ഫൊറോന പള്ളി സെമിത്തേരിയിൽ

Post a Comment

Previous Post Next Post