തിരുവനന്തപുരം പള്ളിത്തുറയിൽ കടലിൽ കുളിക്കാനിറങ്ങി കാണാതായ 17കാരൻ്റെ മൃതദേഹം കണ്ടെത്തി.വ്യാഴാഴ്ചയാണ് പള്ളിത്തുറ സ്വദേശി മെൽബിൻ എഫ് ജൂസ (17) കുളിക്കാനിറങ്ങിയപ്പോൾ ഒഴുക്കിൽപ്പെട്ടത് .കോസ്റ്റൽ പൊലീസും മത്സ്യത്തൊഴിലാളികളും തെരച്ചിൽ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താനായിയിരുന്നില്ല.ഇന്നു രാവിലെ സെൻ്റ് ആൻഡ്രൂസ് കടപ്പുറത്ത് മൃതദേഹം കണ്ടെത്തുകയായിരുന്നു.
ശക്തമായ ഒഴുക്കിൽപ്പെട്ട മറ്റുള്ളവർ നീന്തിക്കയറിയെങ്കിലും മെൽബിൻ കടലിലകപ്പെടുകയായിരുന്നു.കഴക്കൂട്ടം പൊലീസ് മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റി