പാലക്കാട് തിരുമിറ്റക്കോട് പഞ്ചായത്തിലെ പെരിങ്ങന്നൂർ കൊപ്പത്ത് പാറമ്മൽ വീട്ടിൽ അഷ്റഫിൻ്റെ മകൻ 15 വയസുള്ള മുഹമ്മദ് ഇർഫാനെ കാണ്മാനില്ലെന്ന് പരാതി. ചൊവ്വാഴ്ച ഉച്ചക്ക് പന്ത്രണ്ടര മണിയോടെയാണ് കാണാതായത്. പട്ടാമ്പി ബസ് സ്റ്റാൻഡിൽ ബസ്സിറങ്ങിയതായി വിവരം ലഭിച്ചിരുന്നു. ബസ്സിറങ്ങി സ്റ്റാൻഡിലെ വെയ്റ്റിംഗ് ഏരിയയിൽ കസേരയിൽ ഇരിക്കുന്നതായും സിസിടിവി ദൃശ്യങ്ങൾ ഉണ്ട്. ഇന്ന് പെരിന്തൽമണ്ണ ബസ്റ്റാൻഡിൽ വന്നിറങ്ങിയതായും വിവരം ലഭിച്ചിട്ടുണ്ട്
.ചാത്തന്നൂർ ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് മുഹമ്മദ് ഇർഫാൻ. ചാലിശ്ശേരി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. കുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെയുള്ള നമ്പറിൽ ബന്ധപ്പെടുക.
+91 98463 09194 അഷ്റഫ്
0466 225 6254 ചാലിശ്ശേരി പോലീസ് സ്റ്റേഷൻ