പാലക്കാട് പട്ടാമ്പി : കുലുക്കല്ലൂർ ചുണ്ടമ്പറ്റയിൽ കുളിക്കാനിറങ്ങവെ പുഴയിൽ അകപ്പെട്ട് ചികിത്സയിൽ കഴിഞ്ഞിരുന്ന പട്ടാമ്പി മരുതൂർ പൂഴിക്കുന്നത്ത് അബ്ദുൾ നാസറിന്റെ മകൻ മുഹമ്മദ് നിഷാൽ(12)മരിച്ചു. കഴിഞ്ഞ വെളളിയാഴ്ച ചുണ്ടമ്പറ്റയിലെ അമ്മ വീട്ടിലേക്ക് കല്ല്യാണത്തിനെത്തിയതായിരുന്നു.സുഹൃത്തു ക്കൾക്കൊപ്പം കുളിക്കുന്നതിനിടെയാണ് പുഴയിൽ അകപ്പെട്ടത്. തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു മരണം. പട്ടാമ്പി ഗവ.യു.പി.സ്കൂളിലെ വിദ്യാർത്ഥിയാണ്.