ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് മുന്നില്‍ ബൈക്കുകള്‍ക്ക് കൂട്ടത്തോടെ തീ പിടിച്ചു. ഇന്ന് രാവിലെയാണ് സംഭവം. റെയില്‍വേ സ്റ്റേഷന് പുറത്തായി റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്കുകള്‍ക്കാണ് തീ പിടിച്ചത്. അതേസമയം, തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. പത്തോളം ബൈക്കുകളാണ് കത്തി നശിച്ചത്. ഇരിങ്ങാലക്കുടയില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.