നടത്തറയില്‍ നിര്‍ത്തിയിട്ട കണ്ടെയ്നര്‍ ലോറിയില്‍ മിനിലോറിയിടിച്ച്‌ ക്ലീനര്‍ മരിച്ചു



തൃശൂർ   പുത്തൂർ: നടത്തറയില്‍ ലോറിക്ക് പിറകില്‍ മിനിലോറി ഇടിച്ച്‌ ക്ലീനർ മരിച്ചു. ജാർഖണ്ഡ് സ്വദേശി ജാജിവാൻ ബുഹിയാൻ(22) ആണ് മരിച്ചത്.

ഇന്നലെ പുലർച്ച അഞ്ചരയോടെയാണ് അപകടം ഉണ്ടായത്. നാമയ്ക്കലില്‍ നിന്നും ആലുവയിലേക്ക് മുട്ടയുമായി വന്നിരുന്ന മിനി ലോറി റോഡരികില്‍ പാർക്ക് ചെയ്ത കണ്ടെയ്നർ ലോറിയുടെ പിറകില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തില്‍പെട്ടവരെ ഫയർഫോഴ്സ് എത്തിയാണ് പുറത്തെടുത്തത്. 


സീനിയർ ഫയർ റെസ്ക്യൂ ഓഫീസർ സി.എസ്.അജിത് കുമാറിന്‍റെ നേതൃത്വത്തില്‍ ശ്രീഹരി, ശിവദാസൻ, സജീഷ്, ബിനോദ് നെല്‍സണ്‍, സഭാപതി, സുധീഷ് എന്നിവർ രക്ഷാ പ്രവർത്തത്തിന് നേതൃത്വം നല്‍കി.

Post a Comment

Previous Post Next Post