തൃശ്ശൂർ പട്ടിക്കാട് : വലതുകര കനാലിലൂടെയാണ് അജ്ഞാത മൃതദേഹം ഒഴുകിയെത്തിയത് മഞ്ഞക്കുന്ന് കോച്ചേരി മൂലയിൽ കനാലിൽ കുളിക്കുകയായിരുന്ന യുവാക്കളാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് യുവാക്കൾ മൃതദേഹം കനാലിൽ നിന്നും കരയിലേക്ക് പിടിച്ചുകയറ്റി. അതിനുശേഷം പീച്ചി പോലീസിൽ വിവരമറിയിച്ചു. പീച്ചി പോലീസ് സ്ഥലത്തെത്തി.
ഏകദേശം 30 വയസ്സിന് മുകളിൽ പ്രായം തോന്നിക്കുന്ന യുവാവാണ് മരണപ്പെട്ടിരിക്കുന്നത്. ചിത്രത്തിൽ കാണുന്ന യുവാവിനെ അറിയുകയാണെങ്കിൽ പീച്ചി പോലീസിൽ ബന്ധപ്പെടേണ്ടതാണ്.
പോലീസ് : 04872284040