അടൂരില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയുമായി കൂട്ടിയിടിച്ച്‌ രണ്ടു പേര്‍ മരിച്ചു



 പത്തനംതിട്ട  അടൂര്‍: കെ.പി. റോഡില്‍   കാര്‍ കണ്ടെയ്‌നര്‍ ലോറിയുമായി ഇടിച്ച്‌ രണ്ട് പേര്‍ മരിച്ചു. ചാരുംമൂട് സ്വദേശി ഹാഷിം, നൂറനാട് സ്വദേശിനി അനുജ എന്നിവരാണ് മരിച്ചത്.

തുമ്ബമണ്‍ നോർത്ത് ജിഎച്ച്‌എസ്‌എസിലെ അധ്യാപികയായ നൂറനാട് സ്വദേശിനി അനുജ (36), ചാരുംമൂട് പാലമേല്‍ ഹാഷിം മൻസിലില്‍ ഹാഷിം (35) എന്നിവരാണ് മരിച്ചത്. ഏഴംകുളം പട്ടാഴിമുക്കില്‍ വച്ചാണ് കണ്ടെയ്നർലോറിയും കാറും കൂട്ടിയിടിച്ച്‌ അപകടമുണ്ടായത്. ഇന്നലെ രാത്രി 11.30ഓടെയാണ് അപകടമുണ്ടായത്. കാര്‍ പൂര്‍ണമായും തകര്‍ന്നു. ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് കാര്‍ വെട്ടിപൊളിച്ചാണ് ഇവരെ പുറത്തെടുത്തത്.

Post a Comment

Previous Post Next Post