വീണ്ടും കാട്ടാന ആക്രമണം; പെരിങ്ങൽക്കുത്തിനു സമീപം സ്ത്രീയെ ആന ചവിട്ടിക്കൊന്നു



 തൃശ്ശൂർ: തൃശ്ശൂരിൽ ഒരു സ്ത്രീയെ കാട്ടാന ചവിട്ടിക്കൊന്നു. പെരിങ്ങൽക്കുത്തിനു സമീപം വാച്ചുമരം കോളനിയിലാണ് സംഭവം. വാച്ചുമരം കോളനിയിൽ ഊരുമൂപ്പൻ്റെ രാജൻ്റെ ഭാര്യ വൽസല (43) ആണ് മരിച്ചത്.

കാട്ടിൽ വനവിഭവങ്ങൾ ശേഖരിക്കാൻ പോയതായിരുന്നു വത്സല. അപ്പോഴാണ് കാട്ടാന ആക്രമിച്ചത്. മൃതദേഹം കാട്ടിൽ നിന്ന് പുറത്തെത്തിക്കാൻ ശ്രമം തുടരുകയാണ്.

Post a Comment

Previous Post Next Post