കോഴിക്കോട്: തിരുവമ്പാടി പൊയിലിങ്ങാപുഴ പുന്നയ്ക്കൽ കടവിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. തോട്ടുങ്കര മത്തച്ചൻ (62) എന്നയാളാണു മരിച്ചത്. പുന്നയ്ക്കൽ അങ്ങാടിയുടെ സമീപത്ത് പൊയിലിങ്ങാപുഴയുടെ കടവിലാണ് മൃതദേഹം കണ്ടെത്തിയത്. രാത്രി കാൽ തെറ്റി കടവിൽ വീണതാണെന്നാണു കരുതുന്നത്. രാവിലെ പ്രദേശവാസികളാണ് മൃതദേഹം കണ്ടത്. ഇൻക്വസ്റ്റിനു ശേഷം മൃതദേഹം മെഡിക്കൽ കോളജിലേക്ക് മാറ്റി.