ഗുരുവായൂര്‍ കോട്ടപ്പടി കപ്പിയൂര്‍ ഇരിപ്പശ്ശേരി കോരന്‍ രമണി ദമ്പതികളുടെ ഏക മകളും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനിയുമായ ആതിര(23)ആണ് മരിച്ചത്
ആതിരയെ കാണാതായതിനെ തുടര്‍ന്ന് രാവിലെ മുതല്‍ നാട്ടുകാരും വീട്ടുകാരും പലയിടങ്ങളിലും തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. തുടർന്ന് വൈകുന്നേരം നാലുമണിയോടെ ചണ്ടി നിറഞ്ഞു കിടക്കുന്ന അമ്പലക്കുളത്തില്‍ തിരച്ചിൽ നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്._
ഹോസ്റ്റലില്‍ താമസിച്ചു പഠിച്ചിരുന്ന ആതിര വീട്ടിൽ വന്നത് മുതല്‍ മാനസിക സമ്മര്‍ദ്ദം പ്രകടിപ്പിച്ചിരുന്നതായി വീട്ടുകാര്‍ പറഞ്ഞു.