റോഡ് മുറിച്ചുകടക്കുന്നതിനിടെ ഓട്ടോറിക്ഷ ഇടിച്ച് കാൽനടയാത്രക്കാരന് പരിക്ക്



തൃശ്ശൂർ  വടക്കേകാട്:മൂന്നാംകല്ല് സെന്ററിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ ഓട്ടോറിക്ഷ ഇടിച്ച് കാൽനടക്കാരന് പരിക്ക്. കല്ലൂർ മൂന്നാംകല്ല് സ്വദേശി കാഞ്ഞൂർമന വീട്ടിൽ ശിവകരൻ(62) നാണ് പരുക്കേറ്റത്. ഇന്ന് രാത്രി 9 മണിയോടെയാണ് സംഭവം.തലക്ക് ഗുരുതരമായി പരിക്കേറ്റ ശിവകരനെ വൈലത്തൂർ ആംബുലൻസ് പ്രവർത്തകർ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സക്കായി അമല ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post