വെളിയങ്കോട് നിയന്ത്രണം വിട്ട പിക്കപ്പ് വാൻ കാറിലും, സൈക്കിളിലും ഇടിച്ച് മറിഞ്ഞ്അപകടം; സൈക്കിൾ യാത്രികന് പരിക്ക്..



    മലപ്പുറം പൊന്നാനി വെളിയങ്കോട് ബീവിപ്പടി കോട്ടക്കൽ ആര്യവൈദ്യശാല ഫാർമസിക്ക് മുൻപിലാണ് നിയന്ത്രണം വിട്ട ദോസ്ത് പിക്കപ്പ് വാൻ കാറിലും,സൈക്കിളിലും ഇടിച്ച് അപകടം ഉണ്ടായത്.

   അപകടത്തിൽ പരിക്ക് പറ്റിയ സൈക്കിൾ യാത്രികനും ബംഗാൾ സ്വദേശിയുമായ പത്മകുമാർ (25)എന്നയാളെ അണ്ടത്തോട് ആംബുലൻസ് പ്രവർത്തകർ ചേർന്ന് ആദ്യം വെളിയങ്കോട് മെഡിസിറ്റി ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സക്കായി ചാവക്കാട് ഹയാത്ത് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

 അപകടത്തെ തുടർന്ന് വാഹനത്തിൽ നിന്നും റോഡിൽ ഓയിൽ പടർന്നതിനെ തുടർന്ന് പൊന്നാനിയിൽ  നിന്നും എത്തിയ ഫയർഫോഴ്സ് റോഡ് ക്ലിയർ ആക്കിയതിനു ശേഷം ഗതാഗതം പുനസ്ഥാപിച്ചു 



Post a Comment

Previous Post Next Post