തിരൂരങ്ങാടി കക്കാട് നിന്നും വിനോദയാത്ര പോയ ബസ് ഗൂഡല്ലൂരിൽ അപകടത്തിൽപ്പെട്ടു യാത്രക്കാർക്ക് പരിക്ക്

 


മലപ്പുറം  തിരൂരങ്ങാടി: കക്കാട് നിന്ന് വിനോദയാത്ര പോയ ടൂറിസ്റ്റ് ബസ് മറിഞ്ഞു .ഇന്നലെ രാത്രി ഒരു മണിക്കാണ് കക്കാട് നിന്ന് ഊട്ടിയിലേക്ക് വിനോദയാത്ര പോയത്. ഇന്ന് ആറുമണിക്ക് തിരിച്ചു നാട്ടിലേക്ക് വരുന്ന വഴിക്കാണ് രാത്രി 9.30 ന് ഗൂഡല്ലൂർ കഴിഞ്ഞ് മൂന്ന് കിലോമീറ്റർ അകലെ വെച്ച് വളവിൽ ബസ് റോഡിൽ മറിഞ്ഞത്.  ബസ്സിൽ 22 പേരാണ് ഉണ്ടായിരുന്നത് എന്നാണ് വിവരം.പരിക്കേറ്റവരെ ഗൂഡല്ലൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗൂഡല്ലൂരിൽ ചികിത്സയിൽ കഴിയുന്നവരുടെ പരിക്ക് ഗുരുതരമല്ല.

കക്കാട് സ്വദേശി കാരാടൻ അസീസിന്റെ മകൻ ജംഷീറലി (21)., കക്കാട് സ്വദേശി വിളമ്പത്ത് ഇസ്മായിൽ (25), എന്നിവരെ ഗൂഡല്ലൂരിൽ നിന്നും മലപ്പുറത്തെ ആശുപത്രിയിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്.

Post a Comment

Previous Post Next Post