ചെറുവത്തൂർ :ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു.
പടന്ന ആറാം വാർഡ് ആണ്ടാകൊവ്വൽ
താമസിക്കുന്ന ദളിത് ലീഗ് സജീവപ്രവർത്തകൻ ,
വാർപ്പ് മേസ്തിരി പി.സുകുമാരൻ 61 ആണ് മരിച്ചത്.
എടാട്ട് സമീപത്താണ് അപകടം.
പയ്യുന്നൂർ സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് മോർച്ചറിയി.നാളെ പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടിൽ കൊണ്ടുവരും. ഭാര്യപരേതയായ ഉഷ പി വി (കോഴിക്കോട്),മക്കൾ സുജീഷ് പി വി, ( മുത്തൂറ്റ് ബാങ്ക് പാലക്കാട് ) അമൃത ലാൽ പി വി ( പടന്ന കോ-ഓപ്പറേറ്റീവ് ബാങ്ക് ) ,മരുമക്കൾ ജുമുന, അനില സഹോദരങ്ങൾ സുമിതി പി, സുമിത്ര പി ( അംഗൻവാടി വർക്കർ ).