ലോറി താഴ്ചയിലേക്ക് മറിഞ്ഞു



മുവാറ്റുപുഴ: നിയന്ത്രണം നഷ്ടപ്പെട്ട ടോറസ് ലോറി 10 അടി താഴ്ചയിലേക്ക് മറിഞ്ഞു. മൂവാറ്റുപുഴ കൂത്താട്ടുകുളം എംസി റോഡില്‍ ആറൂര്‍ മഞ്ഞമാക്കിത്തടം കവലയില്‍ ഇന്നലെ പുലര്‍ച്ചെ രണ്ടോടെയാണ് അപകടമുണ്ടായത്.

അപകടത്തില്‍ ലോറി ഡ്രൈവര്‍ പെരുമ്ബാവൂര്‍ സ്വദേശി രാജീവ് (40) നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.


മൂവാറ്റുപുഴ ഭാഗത്ത് നിന്ന് കോട്ടയം ഭാഗത്തേക്ക് ചരക്കെടുക്കാന്‍ പോയ ലോറി കൊടുംവളവില്‍ നിയന്ത്രണം നഷ്ടപ്പെട്ട് 10 അടി താഴ്ചയിലെ റബര്‍തോട്ടത്തിലേക്ക് മറിയുകയായിരുന്നു. റോഡരികിലെ ഡിവൈഡറും, ഫ്ളെക്സ് ബോര്‍ഡും തകര്‍ത്ത് മറിഞ്ഞ ലോറി റബര്‍മരത്തില്‍ തടഞ്ഞ് നിന്നതിനാല്‍ വന്‍ അപകടം ഒഴിവായ

. അപകടത്തെതുടര്‍ന്ന് ലോറിയില്‍ കാല്‍ കുടുങ്ങിയ രാജീവിനെ മൂവാറ്റുപുഴ കൂത്താട്ടുകുളം ഫയര്‍ഫോഴ്സ് യൂണിറ്റുകളെത്തി മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post