ബൈക്കിലെത്തി ഇടിച്ച് വീഴ്ത്തി; ഭാര്യയെ നടുറോഡിൽ വെട്ടിപ്പരുക്കേല്‍പ്പിച്ച് ഭര്‍ത്താവ്



തൃപ്പൂണിത്തുറ കണ്ണൻകുളങ്ങരയിൽ ഭർത്താവ് ഭാര്യയെ വെട്ടി. ഗുരുതരമായി പരുക്കേറ്റ ഭാര്യ ധന്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നടുറോഡിൽ വച്ചാണ് രതീഷ് ധന്യയെ വാക്കത്തി കൊണ്ട് വെട്ടിയത്. കഴുത്തിനും തലയ്ക്കുമാണ് വെട്ടേറ്റത്. മറ്റൊരു കേസുമായി ബന്ധപ്പെട്ട് ഇരുവരെയും തൃപ്പൂണിത്തുറ പോലീസ് സ്‌റ്റേഷനിലേയ്ക്ക് വിളിപ്പിച്ചിരുന്നു. സ്‌റ്റേഷനിൽ എത്തിയ ഇവർ വിശദീകരണം നൽകി മടങ്ങും വഴിയായിരുന്നു ആക്രമണം.

റോഡിലൂടെ നടന്നുപോയ ധന്യയെ ബൈക്കിലെത്തിയ രതീഷ് ഇടിച്ചു വീഴ്ത്തി.


തുടർന്ന് ബൈക്കിൽ വച്ചിരുന്ന വാക്കത്തി കൊണ്ട് വെട്ടുകയായിരുന്നു. കസ്‌റ്റഡിയിൽ എടുത്ത രതീഷിനെ വൈദ്യപരിശോധനയ്ക്ക് ശേഷം പൊലീസ് തുടർ നടപടികൾ സ്വീകരിച്ചു.

Post a Comment

Previous Post Next Post