ജിദ്ദ: ജിദ്ദയിലെ ബുറൈമാനിൽ ഹൗസ് ഡ്രൈവർ ജോലി ചെയ്‌തിരുന്ന കോട്ടക്കൽ പറപ്പൂർ പഞ്ചായത്ത് നെട്ടിച്ചാടി സ്വദേശി മുജീബ് റഹ്മാൻ അഞ്ചുകണ്ടൻ നിര്യാതനായി. വെള്ളിയാഴ്‌ച രാത്രിയാണ് മരണം സംഭവിച്ചത്.
രാത്രി 11 മണിക്ക് സുലൈമാനിയ ഈസ്റ്റ് ജിദ്ദാ ഹോസ്പിറ്റലിലായിരുന്നു മരണം. ഹൃദയാഘാതമാണ് മരണ കാരണം. നിയമ നടപടിക്രമങ്ങളുമായി ജിദ്ദാ കെ.എം.സി.സി വെൽഫെയർ വിംഗ് രംഗത്തുണ്ട്