മംഗളൂരുവിൽ പരീക്ഷക്ക് പോയ മൂന്ന് പെണ്‍കുട്ടികള്‍ക്ക് നേരെ ആസിഡ് ആക്രമണം; നിലമ്പൂര്‍ സ്വദേശി അറസ്റ്റില്‍




മംഗലാപുരം : മംഗളൂരുവില്‍ പരീക്ഷക്ക് പോയ മൂന്ന് വിദ്യാർത്ഥിനികള്‍ക്ക് നേരെ ആസിഡ് ആക്രമണം. സംഭവത്തില്‍ നിലമ്പൂർ സ്വദേശിയായ അഭിനെ കടബ പോലീസ് പിടികൂടി. മംഗളുരുവിലെ കടബയില്‍ ആണ് സംഭവമുണ്ടായത്. കടബ ഗവണ്‍മെൻറ് കോളേജിലെ വിദ്യാർത്ഥികള്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. പെണ്‍കുട്ടികളെ വിദഗ്ധ ചികിത്സയ്ക്കായി മംഗളൂരുവിലേക്ക് മാറ്റും.

പ്രേമനൈരാശ്യത്തെ തുടർന്നാണ് അഭിൻ ഈ ക്രൂരകൃത്യത്തിന് മുതിർന്നതെന്ന് പൊലീസ് വ്യക്തമാക്കുന്നു. സ്കൂള്‍ വരാന്തയില്‍ വച്ചാണ് ഇയാള്‍ പെണ്‍കുട്ടികളെ ആക്രമിച്ചത്. അഭിൻ ലക്ഷ്യമിട്ടത് ഒരു പെണ്‍കുട്ടിയെ ആയിരുന്നു. ഒരു പെണ്‍കുട്ടിയെ ലക്ഷ്യമിട്ടാണ് അഭിന്‍ ആക്രമണം നടത്തിയത്. സ്കൂള്‍ വരാന്തയില്‍ ഇരിക്കുകയായിരുന്ന 3 പെണ്‍കുട്ടികള്‍ക്കും ഇയാളുടെ ആക്രമണത്തില്‍ പരിക്കേല്‍ക്കുകയായിരുന്നു.

Post a Comment

Previous Post Next Post