പാലക്കാട് ചിറ്റൂർ: പുളി പറിക്കാൻ മരത്തില്‍ കയറിയയാള്‍ മരത്തില്‍നിന്നു വീണുമരിച്ചു. നല്ലേപ്പിള്ളി വടക്കന്തറ കല്യാണി നിവാസില്‍ അപ്പുവിന്‍റെ മകൻ രാധാകൃഷ്ണൻ(60) ആണ് മരിച്ചത്
ഇന്നലെ രാവിലെ 11ഓടെയാണ് അപകടം. നാട്ടുകാർ ഉടൻ ചിറ്റൂർ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം സംസ്കരിച്ചു. അവിവാഹിതനാണ്. അമ്മ: കല്യാണി. സഹോദരൻ: രാജൻ.