നാദാപുരത്ത് വീടിന് തീപിടിച്ചു; അപകടത്തിൽ വീടിന്റെ മേല്‍ക്കൂര പൂര്‍ണമായും കത്തിനശിച്ചു.



കോഴിക്കോട് നാദാപുരം പേരോട് വീടിന് തീപിടിച്ചു. നീർകരിമ്പിൽ അഷ്റഫിന്റെ വീടിനാണ് ശനിയാഴ്ച രാത്രി 10-മണിയോടെ തീപിടിച്ചത്.


ഓടിട്ട ഇരുനില വീടിൻ്റെ മേൽക്കൂര പൂർണമായും കത്തിനശിച്ചു. വീട്ടിൽ ആളുകളുണ്ടായിരുന്നെങ്കിലും ആർക്കും പരിക്കില്ല

.ആളുകൾ വീട്ടിൽ ഉണ്ടായിരുന്ന സമയത്താണ് വീട്ടിൽ തീപിടിച്ചത്. താഴത്തെ നിലയിലാണ് ആളുകൾ ഉണ്ടായത്. തീപിച്ച ഉടനെ വീട്ടിൽ നിന്ന് ആളുകൾ പുറത്തേക്കിറങ്ങി.


അഗ്നിരക്ഷാ സേനയെ വിവരമറിയിച്ചതിനെ തുടർന്ന് രണ്ട് യൂണിറ്റ് അഗ്നിരക്ഷാസേന എത്തി തീകെടുത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചു. തീ ഇപ്പോൾ നിയന്ത്രണവിധേയമായിട്ടുണ്ട്

Previous Post Next Post