മിനി ലോറി ഇടിച്ച് കാൽനട യാത്രക്കാരിക്ക് ഗുരുതര പരിക്ക്

 


 തൃശ്ശൂർ  പട്ടിക്കാട്. ദേശീയപാത മുടിക്കോട് സെന്ററിൽ മിനി ലോറി ഇടിച്ച് കാൽനട യാത്രക്കാരിക്ക് ഗുരുതരമായി പരിക്കേറ്റു. ചെമ്പൂത്ര ചിരിയങ്കണ്ടത്ത് വീട്ടിൽ ഓമന (56) ക്കാണ് പരിക്കേറ്റത്. ഇവരെ തൃശ്ശൂർയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിയിലെ ജീവനക്കാരിയാണ്. ഇന്ന് രാവിലെ 6:20ന് തൃശ്ശൂർ ഭാഗത്തേക്കുള്ള പാതയിലാണ് അപകടം ഉണ്ടായത്. ദേശീയപാത മുറിച്ചുകടക്കാൻ ശ്രമിക്കുകയായിരുന്ന ഓമനയെ പാലക്കാട് ഭാഗത്തുനിന്നും കോഴി കയറ്റി വരികയായിരുന്ന മിനി ലോറി ഇടിക്കുകയായിരുന്നു. പീച്ചി പോലീസ്, ഹൈവേ പോലീസ്, ഹൈവേ റിക്കവറി വിഭാഗം എന്നിവർ സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.



Post a Comment

Previous Post Next Post