ശ്രീകൃഷ്ണപുരത്ത് കനാലിൽ കുളിക്കാൻ ഇറങ്ങിയ യുവാവ്മുങ്ങി മരിച്ചു



പാലക്കാട്‌ ശ്രീകൃഷ്ണപുരം : കാഞ്ഞിരപ്പുഴ ഇടതു കനാലിൽ തോട്ടിങ്ങൽ പാലത്തിന് സമീപം കനാലിൽ കുളിക്കാൻ ഇറങ്ങിയ ആൾ മുങ്ങിമരിച്ചു. കാട്ടുകുളം വലിയവീട്ടിൽ പ്രദീപ് (38) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് ഇയാൾ കനാലിൽ ഇറങ്ങിയത്. തിരച്ചിലിനെതുടർന്ന് ബോഡി ലഭിച്ചിട്ടുണ്ട്. പോലീസ് ഇൻക്വസ്റ്റ് തുടരുന്നു. അച്ഛൻ: പ്രഭാകരൻ. അമ്മ: ലക്ഷ്മിക്കുട്ടി.

Post a Comment

Previous Post Next Post