കാസർകോട് ചെറുവത്തൂർ : പിന്നോട്ടെടുത്ത പിക്കപ്പ് വാനിടിച്ച് വഴിയാത്രക്കാരൻ മരിച്ചു. ഉദിനൂർ മാച്ചിക്കാടിലെ ചെമ്പേരിയിൽ
സി. ഗോപാലൻ 80 ആണ് മരിച്ചത്. ഇന്ന് രാവിലെ 9.45 ന് മാച്ചിക്കാടാണ് അപകടം.പിന്നോട്ടെടുത്ത പിക്കപ്പ് വാൻ റോഡിൽ നിൽക്കുകയായിരുന്ന ഗോപാലനെ ഇടിക്കുകയായിരുന്നു. വാഹന ഡ്രൈവർ അപകടം സ്ഥലത്ത് നിന്നും ഓടിപ്പോയി.ഭാര്യ ജാനകി, മക്കൾ: രഘു, രമ, രവി.