സ്കൂട്ടർ കണ്ടെയ്നർ ലോറിയുമായി കൂട്ടിയിടിച്ച് യുവതി മരിച്ചു



കോട്ടയം: സ്കൂട്ടർ കണ്ടെയ്നർ ലോറിയുമായി കൂട്ടിയിടിച്ച് യുവതി മരിച്ചു. കോട്ടയം നീറികാട് കല്ലമ്പള്ളി ബിനോയുടെ ഭാര്യ പ്രിയ ബിനോയി (48) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം ആറുമണിയോടെ കോട്ടയം നാഗമ്പടം പാലത്തിലാണ് അപകടം നടന്നത്. ഭർത്താവിന് പിറന്നാൾ സമ്മാനം വാങ്ങാൻ പോകുന്ന വഴിയാണ് ബിനോയും പ്രിയ ബിനോയും അപകടത്തിൽ പെട്ടത്. അപകടത്തെ തുടർന്ന് ഉടൻ തന്നെ ഇരുവരെയും ആശുപത്രിയിലേക്ക് എത്തിച്ചുവെങ്കിലും പ്രിയയുടെ ജീവൻ രക്ഷിക്കാനായില്ല.

Post a Comment

Previous Post Next Post