എടത്തിരുത്തിയിൽ രോഗിയെ എടുക്കാൻ പോയ ആംബുലൻസ് നിയന്ത്രണം വിട്ട് റോഡരികിലെ മതിലും ഗേറ്റും ഇടിച്ച് തകർത്ത് വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി. ആർക്കും പരുക്കില്ല. എടമുട്ടം കാട്ടൂർ
റോഡിൽ എടത്തിരുത്തി അയ്യൻപടി കനാൽ പാലത്തിനടുത്താണ് അപകടമുണ്ടായത്. കാട്ടൂർ ഭാഗത്ത് നിന്നും എടമുട്ടം ഭാഗത്തേക്ക്
വരികയായിരുന്ന ആംബുലൻസ് റോഡിലെ ഹമ്പിൽ ചാടിയപ്പോഴാണ് നിയന്ത്രണം വിട്ടത്. ഡ്രൈവറും സഹായിയും മാത്രമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. രാവിലെ 11 മണിയോടെയാണ് അപകടം, മതിലും ആംബുലൻസിന്റെ മുൻഭാഗവും തകർന്നിട്ടുണ്ട്j