കാസർഗോഡ് - ബന്തിയോട് ടിപ്പര്‍ ലോറി ബൈക്കിലിടിച്ച് ഗുരുതര പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന വിദ്യാർത്ഥിയും മരണപ്പെട്ടു

  


കുമ്പള: ബന്തിയോട് മുട്ടം ഗേറ്റിനു സമീപം ടിപ്പര്‍ ലോറി ബൈക്കിലിടിച്ച് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു. മംഗളൂരു ശ്രീനിവാസ കോളജിലെ ബിബിഎ രണ്ടാം വര്‍ഷ വിദ്യാര്‍ഥികളായ ഉപ്പള നയബസാര്‍ സ്വദേശി മിസ്ഹബ്(21), മഞ്ചേശ്വരം ബഡാജെ സ്വദേശി മുഹമ്മദ് ആമീന്‍ മഹറൂഫ്(20) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ പത്തോടെ ദേശീയപാത മുട്ടം ഗേറ്റില്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയുടെ ടിപ്പര്‍ ലോറിയാണ് ഇവര്‍ സഞ്ചരിച്ച ബൈക്കില്‍ ഇടിച്ചത്. റോഡിലേക്ക് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടന്‍ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഒരാള്‍ ഉച്ചയ്ക്കും മറ്റൊരാള്‍ രാത്രിയോടെയും മരണപ്പെട്ടു. ഉച്ചയോടെ മിസ്ഹബ് ആശുപത്രിയില്‍ മരിച്ചു. വൈകീട്ട് ഏഴോടെയാണ് മഹറൂഫിന്റെ മരണം സ്ഥിരീകരിച്ചത്. ബഡാജെ സ്വദേശി ഹനീഫ-ശമീമ ദമ്പതികളുടെ മകനാണ് മഹറൂഫ്. സഹോദരങ്ങള്‍: സന, മഹ്ഷൂക്ക്. നയാബസാര്‍ നാട്ടക്കല്‍ ഹൗസിലെ അബ്ദുല്‍ കാദര്‍-ഫൗസിയ ദമ്പതികളുടെ മകനാണ് മുഹമ്മദ് മിസ്ഹബ്. മുസ് ല, സഹോദരങ്ങള്‍: നദ, നൂഹ

Post a Comment

Previous Post Next Post