പെരുമ്പിലാവിൽ ദിവസങ്ങൾ പഴക്കമുള്ള യുവാവിന്റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി



തൃശ്ശൂർ   പെരുമ്പിലാവിൽ കിണറ്റിൽ യുവാവിന്റെ ദിവസങ്ങൾ പഴക്കമുള്ള മൃതദേഹം കണ്ടെത്തി.പരുവക്കുന്ന് ചങ്കരത്ത് വളപ്പിൽ പരേതനായ മുഹമ്മദ് മകൻ 44 വയസ്സുള്ള അഷറഫിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.ബുധനാഴ്ച രാത്രി 9 മണിയോടെയാണ് വീട്ടുപറമ്പിലെ കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്. കുന്നംകുളം പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി. പഴക്കം ഉള്ളതിനാൽ വ്യാഴാഴ്ച രാവിലെയാണ് മൃതദേഹം പുറത്തെടുക്കുക. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും

Post a Comment

Previous Post Next Post